2022 -ഓടെ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാന്‍ തയ്യാറായി ജീപ്പ്
അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പും പ്രഖ്യാപിച്ചു കഴിഞ്ഞു 2022 -ഓടെ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാൻ തയ്യാറെന്ന്. തങ്ങളുടെ നിരയിലെ ജനപ്രീയ എസ്യുവിയായ കോമ്പസ് മോഡലാകും ഇലക്ട്രിക്ക് പരിവേഷത്തോടെ ആദ്യം വിപണിയില്‍ എത്തുക.
വിവിധ വില ശ്രേണികളില്‍ വാഗ്ദാനം ചെയ്യുന്ന കോമ്പസ്, റെനെഗേഡ്, റാങ്ലര്‍ എസ്യുവികള് അടുത്ത വര്‍ഷം PHEV സാങ്കേതികവിദ്യ ഉപയോഗിച്ച് പരിഷ്കരിക്കും അതിന് ശേഷം ഉടന്‍ തന്നെ പൂര്‍ണ്ണ ഇലക്ട്രിക് പവര്ട്രെയിനുകളിലേക്കുള്ള പരിവര്‍ത്തനവും സംഭവിക്കുമെന്നും കമ്പനി നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോമ്പസ് ഇലക്ട്രിക്കിനെ അധികം വൈകാതെ തന്നെ വിപണിയില്‍ എത്തിക്കും. ഇതോടെ ഇലക്ട്രിക്ക് യുഗത്തിലേക്ക് ചുവടുവെച്ച ഇന്ത്യന്‍ വിപണി ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നിലവില്‍ കോമ്പസ് മോഡലുകളുടെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
2.0 ലിറ്റര്‍ എഞ്ചിന് ശേഷിയുള്ള ഡീസല്‍ ഓട്ടോമാറ്റിക് കോമ്പസിന്റെ ബിഎസ് VI പതിപ്പ് ജീപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നവീകരിച്ച എഞ്ചിന് യൂണിറ്റുകളില്‍ 6 സ്പീഡ് മാനുവലുള്ള 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്, 6 സ്പീഡ് മാനുവല്‍ 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.

2017 -ലാണ് കോമ്പസിനെ ജീപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. അന്നു മുതല്‍ ഇന്നുവരെ വളരെ മികച്ച് ജനപ്രതീതിയാണ് കോമ്പസിന് ലഭിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോമ്പസിന്റെ പല പരിഷ്കരിച്ച പതിപ്പുകളും കമ്പനി രാജ്യത്ത് അവതരിപ്പിച്ചിട്ടുണ്ട്.
Comments are closed.