ലോകത്ത് കൊവിഡ് മരണം 64,000 കടന്നു ; അമേരിക്കയില്‍ രോഗ ബാധ 3 ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64,000 കടന്നു. കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. അതേസമയം അമേരിക്കയില്‍ രോഗ ബാധ 3 ലക്ഷം കടന്നു. ഇവിടെ 8444 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ന്യൂയോര്‍ക്കില്‍ മാത്രം മരണം 3565 ആയി. ഇറ്റലിയില്‍ മരണം പതിനയ്യായിരം കഴിഞ്ഞു.

സ്‌പെനിയിനില്‍ മരണം പന്ത്രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ 25 വരെ നീട്ടിവച്ചു. അതേസമയം ദുബായില്‍ രണ്ടാഴ്ചത്തേയ്ക്ക് 24 മണിക്കൂറും യാത്രാനിയന്ത്രണം നിലവില്‍ വന്നു. ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അറിയിച്ചു. വാഹനങ്ങളും നിരത്തിലിറക്കാന്‍ പാടില്ല.

Comments are closed.