അമേരിക്കയില്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് തൊടുപുഴ സ്വദേശി മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് തൊടുപുഴ സ്വദേശി മരിച്ചു. തൊടുപുഴ സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്ട് ആണ് മരിച്ചത്. അതേസമയം അമേരിക്കയിലെ കൊവിഡ് പ്രതിസന്ധി തരണം ചെയ്യാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.

എന്നാല്‍ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ ഇനിയും സമയം ആവശ്യമാണെന്നാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പറയുന്നത്. ലോകത്ത് രോഗ ബാധിതര്‍ 12 ലക്ഷം കടന്നു. മരണം അറുപത്തിനാലായിരം കടന്നു.

Comments are closed.