രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 3000 കടന്നു ; 24 മണിക്കൂറിനിടെ 601 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 3000 കടന്നു. 24 മണിക്കൂറിനിടെ 601 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 12 പേര്‍ മരണപ്പെട്ടു. എന്നാല്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ച കണക്കനുസരിച്ച് 2902 പേരാണ് രോഗബാധിതരായത്. 68 പേര്‍ മരിച്ചു. അതേസമയം സംസ്ഥാന ആരോഗ്യ വകുപ്പുകളടക്കം പുറത്തുവിട്ട കണക്കു കൂടി ചേരുമ്പോള്‍ രോഗികളുടെ എണ്ണം 3290 ആവും.

183 പേരാണ് സുഖംപ്രാപിച്ചത്. കേരളം, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ ചികിത്സയിലുള്ള 58 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചവരില്‍ 83% പേരും 60 വയസ്സിനു താഴെയുള്ളവര്‍. രോഗബാധിതരില്‍ 42% പേരും 21നും 40നും ഇടയില്‍ പ്രായമുള്ളവരാണ്. 8% പേര്‍ 20 വയസ്സില്‍ താഴെയുള്ളവര്‍; 33% പേര്‍ 4160 പ്രായക്കാര്‍. രോഗബാധിതരില്‍ 17% മാത്രമാണ് 60 വയസ്സിനു മുകളിലുള്ളത്.

Comments are closed.