സംസ്ഥാനങ്ങളില്‍ ഉദ്യോഗസ്ഥരുടെ റാങ്ക് അനുസരിച്ച് 10% മുതല്‍ 100% വരെ ശമ്പളക്കുറവു പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : ആന്ധ്രപ്രദേശ്, ഒഡീഷ, രാജസ്ഥാന്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ഉദ്യോഗസ്ഥരുടെ റാങ്ക് അനുസരിച്ച് 10% മുതല്‍ 100% വരെ ശമ്പളക്കുറവു പ്രഖ്യാപിച്ചു. തുടര്‍ന്ന് മഹാരാഷ്ട്ര ശമ്പളം കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീടു പിന്‍വലിച്ചു. തെലങ്കാനയില്‍ മന്ത്രിമാരുടെയും പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ ജനപ്രതിനിധികളുടെയും 75% ശമ്പളം കുറച്ചു. ഐഎഎസ്, ഐപിഎസ് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ 60% ശമ്പളം സംഭാവന നല്‍കണം. പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ ബാക്കിയുള്ളവര്‍ വരുമാനത്തിന്റെ 50% നല്‍കണം.
അതേസമയം മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും 60% ശമ്പളം വെട്ടിക്കുറച്ചിരുന്നു. ആദ്യ പ്രഖ്യാപനമനുസരിച്ച് ഗ്രേഡ് എ, ബി ഉദ്യോഗസ്ഥരുടെ ശമ്പളം 50% കുറച്ചു. ഗ്രേഡ് സിക്ക് 25% കുറച്ചു. ലാസ്റ്റ് ഗ്രേഡിനു ശമ്പളക്കുറവില്ലെങ്കിലും ഗഡുക്കളായാണു നല്‍കുകയെന്നും പറഞ്ഞിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന്, ശമ്പളം കുറയ്ക്കേണ്ടെന്നും പകരം 2 ഗഡുക്കളായി നല്‍കുമെന്നും ഉത്തരവു തിരുത്തി. മാര്‍ച്ചിലെ ശമ്പളത്തിന്റെ 40% ആദ്യം നല്‍കുന്നതാണ്.
എന്നാല്‍ രാജസ്ഥാനില്‍ നഴ്സിങ് സ്റ്റാഫ്, പൊലീസ്, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ ഒഴികെയുള്ളവരുടെ ശമ്പളത്തില്‍ 30% കുറവുണ്ടാകും. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ശമ്പളം 50% കുറയ്ക്കും. ആന്ധ്രയില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ 60% കുറവ്. മറ്റുള്ളവര്‍ക്ക് 50%. ക്ലാസ് ഫോറിന് 10% കുറവ്. മുഖ്യമന്ത്രിയും മന്ത്രിമാരും ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നല്കി. അതേസമയം ബിഹാര്‍, യുപി സര്‍ക്കാരുകള്‍ ശമ്പളമോ പെന്‍ഷനോ വെട്ടിക്കുറയ്ക്കില്ലെന്നു പ്രഖ്യാപിക്കുകയും എന്നാല്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും ശമ്പളം സംഭാവന ചെയ്യുമെന്നും പറഞ്ഞിരുന്നു.
ഒഡീഷയില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, കോര്പറേഷന് ചെയര്മാന്മാര്, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവരുടെ ശമ്പളം 70% കുറയ്ക്കും. ബാക്കിയുള്ളവരുടെ ശമ്പളത്തില്‍ ഗ്രേഡ് അനുസരിച്ച് 50% മുതല്‍ 30% വരെ കുറവുണ്ട്. കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ ഒരു വര്‍ഷത്തെ ശമ്പളം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്കു നല്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ചില മന്ത്രിമാരും ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നല്കുമെന്നു പ്രഖ്യാപിച്ചു. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കു തമിഴ്നാട് ഒരു മാസത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ചു.
Comments are closed.