സമൂഹവ്യാപന സാഹചര്യമുണ്ടായാല്‍ രോഗത്തിന്റെ പ്രഭവകേന്ദ്രം അടങ്ങുന്ന മേഖല പൂര്‍ണമായി ക്വാറന്റീനിലാക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെ 8 സംസ്ഥാനങ്ങളിലും ലഡാക്കിലും കോവിഡ് സമൂഹവ്യാപന സാഹചര്യമുണ്ടായാല്‍ രോഗത്തിന്റെ പ്രഭവകേന്ദ്രം അടങ്ങുന്ന മേഖല പൂര്‍ണമായി ക്വാറന്റീനിലാക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. തമിഴ്‌നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, തെലങ്കാന എന്നിവയാണ് പട്ടികയിലുള്ള മറ്റു സംസ്ഥാനങ്ങള്‍.

മഹാരാഷ്ട്ര, ഡല്‍ഹി, വീടുവീടാന്തരമുള്ള സ്‌ക്രീനിങ്, ദ്രുത പരിശോധന (റാന്‍ഡം ടെസ്റ്റിങ്), ഈ സംസ്ഥാനങ്ങള്‍ക്കിടയിലെ യാത്രയില്‍ പൂര്‍ണ നിയന്ത്രണം എന്നിവ കൂടുതല്‍ കര്‍ശനമാക്കാനാണു കേന്ദ്രം പറയുന്നത്. നിലവില്‍ 211 ജില്ലകളെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്.

ഇതു കൂടുതല്‍ ജില്ലകളിലേക്കു പടരുന്നത് അപകടകരമാണെന്നും നിലവിലെ സാഹചര്യം വലിയതോതിലുള്ള വൈറസ് വ്യാപനത്തിനു വഴിവച്ചേക്കുമെന്നു വ്യക്തമാക്കിയ കേന്ദ്ര ആരോഗ്യമന്ത്രാലയം ഓരോ സ്ഥലത്തും വ്യത്യസ്ത സമീപനം വേണമെന്നു പറയുന്നു.

അതേസമയം നിയന്ത്രണാതീതമായ സ്ഥിതിയിലേക്ക് രാജ്യം ഇപ്പോഴും നീങ്ങിയിട്ടില്ല. വലിയ വൈറസ് വ്യാപനത്തിനുള്ള സാധ്യത രാജ്യത്തെല്ലായിടത്തും ഒരുപോലെയല്ല. പ്രായമാവരെ കൂടുതലായി രോഗം ബാധിച്ചിട്ടില്ലെന്നത്, ഇന്ത്യയില്‍ ഇപ്പോഴും സമൂഹവ്യാപനത്തിന്റെ തലത്തിലേക്കു പോയിട്ടില്ലെന്നതിന്റെ തെളിവായി വ്യക്തമാക്കുന്നു.

Comments are closed.