ആയുഷ്മാന്‍ ഭാരതില്‍ അംഗങ്ങളായവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും ലാബുകളിലും കോവിഡ് പരിശോധനയും ചികിത്സയും സൗജന്യ

ന്യൂഡല്‍ഹി : ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ അംഗങ്ങളായവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും ലാബുകളിലും കോവിഡ് പരിശോധനയും ചികിത്സയും സൗജന്യമാക്കി.

ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ എംപാനല്‍ ചെയ്ത ആശുപത്രികളിലെ ചികിത്സയാണു സൗജന്യമാക്കിയത്. 50 കോടിയോളം പേരാണ് നിലവില്‍ ആയുഷ്മാന്‍ ഭാരതിന്റെ ഗുണഭോക്താക്കളെന്ന് ദേശീയ ആരോഗ്യ അതോറിറ്റി (എന്‍എച്ച്എ) വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധനയും ചികിത്സയും സൗജന്യമാണ്.

Comments are closed.