കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കണക്കിലെടുത്ത് പ്രത്യേക മെഡിക്കല്‍ സംഘം ഇന്ന് കാസര്‍കോട് എത്തും

തിരുവനന്തപുരം: കാസര്‍കോട് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും, ചികിത്സ നിഷേധിച്ച് കര്‍ണാടകം അതിര്‍ത്തി അടച്ചതും കണക്കിലെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം ഇന്ന് കാസര്‍കോട് എത്തും. തുടര്‍ന്ന് ഒന്‍പത് മണിക്ക് മന്ത്രി കെ കെ ശൈലജ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 10 ഡോക്ടര്‍മാരും 10 നഴ്‌സുമാരും 5 നഴ്‌സിങ് അസിസ്റ്റന്റുമാരും അടങ്ങുന്ന സംഘം താല്‍ക്കാലിക ആശുപത്രി സജ്ജമാക്കി പ്രവര്‍ത്തനമാരംഭിക്കും. അതേസമയം തിരുവനന്തപുരം ജില്ലയില്‍ റാപിഡ് ടെസ്റ്റിനായി ഇന്നലെ ശേഖരിച്ച 171 സാമ്പിളുകളുടെ ഫലങ്ങള്‍ ഇന്ന് പുറത്തുവിടും. കൂടാതെ പോത്തന്‍കോട് നിന്ന് പരിശോധനയക്ക് അയച്ച കൂടുതല്‍ സാമ്പിളുകളുടെ ഫലവും ഇന്ന് ലഭിക്കുന്നതാണ്.

Comments are closed.