മൊറട്ടോറിയാം വഴി ലാഭം ബാങ്കുകൾക്കോ; ഉപഭോക്താക്കൾക്കോ

തിരുവനന്തപുരം: വായ്പാ തിരിച്ചടവിനുള്ള സാവകാശം എന്നാണ് മൊറട്ടോറിയം കൊണ്ട് അർത്ഥമാക്കുന്നത്. ആർബിഐ പ്രഖ്യാപിക്കുന്ന കാലയളവിൽ വായ്പകളുടെ മാസയടവ് തിരിച്ചടയ്‌ക്കേണ്ട ഇത് ‘ഇഎംഐ ഹോളിഡേ’ എന്നും അറിയപ്പെടുന്നു. മൊറട്ടോറിയം നൽകുന്നത് വഴി മൂന്ന് മാസത്തെ സാവകാശം മാത്രമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ബാങ്കിന്റെ മറ്റ് വായ്പാ വ്യവസ്ഥകൾക്ക് മാറ്റം വരില്ല.

മൊറട്ടോറിയാം വഴി ഉപഭോക്താവിന് ഉണ്ടാവുന്ന നഷ്ടവും ബാങ്കിന് ഉണ്ടാവുന്ന ലാഭവും

25 ലക്ഷം രൂപ ബാങ്ക് വഴി 8.5 ശതമാനം പലിശക്ക് 15 വർഷത്തേക്ക് വായ്‌പ എടുക്കുന്ന വ്യക്തിക്ക് പ്രതിമാസം 24600 രൂപയാണ് അടവ് വരുന്നത് ഇതിൽ 17000 രൂപയോളം പലിശയാണ് ബാക്കി തുകയാണ്‌ മുതലിൽ അടവ് വരുന്നത് .മൊത്തം തിരിച്ചടവ് ഏകദേശം 4437000 രൂപ. ആകെ പലിശ 1937000

ആർബിഐ പ്രഖ്യാപിച്ച മൊറട്ടോറിയം വഴി ഉപഭോക്താക്കൾക്ക് ഉണ്ടാവുന്ന നഷ്ടം എത്രയെന്ന് നോക്കാം

ഒന്നാം മാസം

മൊറട്ടോറിയ പ്രകാരം ഒന്നാം മാസം ഇഎംഐ അടയ്ക്കാതിരുന്നാൽ മാസ തവണയായ 246000രൂപയിൽ നിന്ന് പലിശയായ 17708രൂപ
ആദ്യം ലോൺ എടുത്ത തുകയായ 2500000 രൂപയോട് കൂട്ടിച്ചേർത്ത് 2517708 രൂപയായി മാറും ലോൺ തുക.

രണ്ടാം മാസം

രണ്ടാം മാസത്തിൽ ആകെ ലോൺ തുക 2517708രൂപയാണ് രണ്ടാം മാസവും ഇഎംഐ അടയ്ക്കാതിരുന്നതിനാൽ 2517708യുടെ പലിശ 17834 രൂപ 2517708 രൂപയോട് കൂട്ടിച്ചേർത്തു 2535542 രൂപയായിരിക്കും ആകെ ലോൺ തുക.

മൂന്നുമാസം

മൂന്നാം മാസത്തിലെ ആകെ ലോൺ തുക 2535542. മൂന്നാം മാസവും ഇഎംഐ അടയ്ക്കാതിരുന്നതിനാൽ 2535542യുടെ പലിശ 17960 രൂപ 2534800 രൂപയോട് കൂട്ടിച്ചേർത്തു 2553502 രൂപയായിരിക്കും ലോൺ തുക.

2553502 രൂപയുടെ പലിശയാണ് നാലാം മാസം മുതൽ ഉപഭോക്താവിന് അടക്കേണ്ടി വരുന്നത്. മൂന്ന് മാസത്തെ മൊറട്ടോറിയാം കൊണ്ടു 53502 രൂപയുടെ പലിശകൂടി എല്ലാ മാസവും ബാങ്കിന് കൊടുക്കേണ്ടി വരും.
മൊറട്ടോറിയാം ബാങ്കിനാണോ ഉപഭോക്താവിനാണോ ലാഭം?

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.