ഒമാനില്‍ ഇന്ന് 25 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു ; ആകെ മരിച്ചവരുടെ എണ്ണം രണ്ടായി

മസ്‌കത്ത്: ഒമാനില്‍ ഇന്ന് 25 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 72 കാരനായ ഒമാനി പൗരന്‍ കൂടി മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധയേറ്റ് ആകെ മരിച്ചവരുടെ എണ്ണം രണ്ടായി.

അതേസമയം വൈറസ് ബാധിച്ചവരുടെ എണ്ണം 277 ലെത്തിയെന്നും ഇതില്‍ 207 കോവിഡ് ബാധിതരും മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുമുള്ളവരാണ്. ഇതിനകം 61 പേര്‍ രോഗവിമുക്തരായെന്നും ഒമാന്‍ ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കുന്നു.

Comments are closed.