തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മുങ്ങാന്‍ ശ്രമിച്ച എട്ടു മലേഷ്യന്‍ പൗരന്മാര്‍ പിടിയിലായി

ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീന്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മുങ്ങാന്‍ ശ്രമിച്ച എട്ടു മലേഷ്യന്‍ പൗരന്മാരെ ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പിടികൂടി. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുത്തതിനു ശേഷം ഡല്‍ഹിയില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ രാജ്യാന്തര വിമാന സര്‍വീസുകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ കുടുങ്ങിപ്പോയ വിദേശികളെ മടക്കി അയയ്ക്കുന്നതിനായി പ്രത്യേക വിമാനം സര്‍വീസ് നടത്തുകയാണ്.

തുടര്‍ന്ന് ഇന്ന് മലിന്‍ഡോ എയര്‍ റിലീഫ് വിമാനത്തിലാണ് കടക്കാന്‍ ശ്രമിച്ചത്. എന്നാല്‍ എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ വിഭാഗ സംഘത്തെ തടഞ്ഞ് ഡല്‍ഹി പോലീസിനു കൈമാറിയിരുന്നു. അതേസമയം ഡല്‍ഹിയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താനായി ഡല്‍ഹി പോലീസ് സെല്‍ഫോണ്‍ ഡേറ്റ കണ്ടെത്തുന്നുണ്ട്.

Comments are closed.