ലോക്ക്ഡൗണ്‍ സമയത്ത് തമിഴ്നാട് പച്ചക്കറി എന്നപേരില്‍ വിലകൂട്ടി വില്‍പ്പന

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സമയത്ത് കേരളത്തില്‍ നിന്ന് ശേഖരിക്കുന്ന പച്ചക്കറികള്‍ തമിഴ്നാട്ടിലെത്തിച്ച് വീണ്ടും തിരിച്ച് കേരളത്തിലെത്തിച്ച് വിലകൂട്ടി വില്‍ക്കുകയാണ്. എന്നാല്‍ നിസ്സാരവിലയ്ക്കാണ് ഇടനിലക്കാര്‍ കര്‍ഷകരില്‍ നിന്ന് പച്ചക്കറി ശേഖരിക്കുന്നത്. ഇവിടെ നിന്നും മധുരയിലേക്ക് കൊണ്ടുപോകുന്ന പച്ചക്കറികള്‍ തിരികെ എത്തിക്കുന്നത് തമിഴ്നാട് പച്ചക്കറി എന്നപേരിലാണ്.

സീസണുകളില്‍ സര്‍ക്കാര്‍ ഏജന്‍സികളാണ് ഇവിടെ നിന്നും പച്ചക്കറി ശേഖരിക്കാറുള്ളത്. എന്നാല്‍ ലോക്ക്ഡൗണ്‍ ആയതോടെ ഇതിന് കഴിയുന്നില്ല. അതിനാല്‍ ഇടനിലക്കാരാണ് പച്ചക്കറികള്‍ സംഭരിക്കുന്നത്. അതേസമയം ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സംഭരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കര്‍ഷകര്‍ പറഞ്ഞു. കാന്തല്ലൂര്‍, കീഴാന്തൂര്‍, ആടവയല്‍ തുടങ്ങിയ ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് ഏക്കര്‍ കണക്കിന് സ്ഥലത്താണ് കൃഷിയുള്ളത്.ലോക്ക്ഡൗണ്‍ ആയതിനാല്‍ ചരക്കുവണ്ടി എത്താത്തതാണ് മറ്റൊരുകാരണം. ഈ സാഹചര്യം മുതലെടുത്താണ് ഇടനിലക്കാര്‍ കൊള്ളലാഭം എടുക്കുന്നത്.

Comments are closed.