കൊറോണരോഗിയെന്ന് അറിയാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നിന്ന് നാലുപേര്‍ക്ക് രോഗം ബാധിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പഞ്ചാബി ബാഗിലെ സ്വകാര്യ ആശുപത്രിയില്‍ കൊറോണരോഗിയെന്ന് അറിയാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നിന്ന് നാലുപേര്‍ക്ക് രോഗം ബാധിച്ചു. തുടര്‍ന്ന് ആശുപത്രിയിലെ 108 ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇവരെ പിന്നീട് ഗംഗാറാം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അവിടെ നടത്തിയ പരിശോധനയിലാണ് കൊറോണയുണ്ടെന്ന കാര്യം വ്യക്തമായത്. എന്നാല്‍ രോഗി മുമ്പ് കിടന്ന ആശുപത്രിയിലെ വെന്റിലേറ്റര്‍ വൃത്തിയാക്കാതെ മറ്റൊരു രോഗിക്ക് ഉപയോഗിക്കുന്ന സാഹചര്യവുമുണ്ടായി. ഡോക്ടറുള്‍പ്പെടെ നാല് പേര്‍ക്കാണ് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

അതേസമയം കൊറോണ രോഗിയാണെന്ന് ആദ്യം തിരിച്ചറിയാതെയാണ് ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാരും രോഗിയെ ആദ്യഘട്ടത്തില്‍ ചികിത്സിച്ചത്. അതിനാല്‍ തന്നെ സുരക്ഷാ മുന്‍കരുതലുകളും എടുത്തിരുന്നില്ല. അതേസമയം 12 മലയാളികള്‍ അടക്കം 27 പേര്‍ ആശുപത്രി ഐസൊലേഷനില്‍ നിരീക്ഷണത്തിലാണുള്ളത്.

Comments are closed.