ഇന്റര്‍നെറ്റ് സേവനത്തിലെ പരാതി അറിയിച്ച ഉപഭോക്താവിനെ സേവനദാതാക്കള്‍ കൊലപ്പെടുത്തി

അഹമ്മദാബാദ്: ഇന്റര്‍നെറ്റ് കണക്ഷന് സ്പീഡ് കുറവാണെന്ന് കമ്പനിയെ അറിയിച്ച ഉപഭോക്താവിനെ സേവനദാതാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. തുടര്‍ന്ന് അഹമ്മദാബാദില്‍ മൊബൈല്‍ കട നടത്തുന്ന സത്നാം സിംഗാണ് കൊല്ലപ്പെട്ടത്. സത്നാമിന്റെ കടയിലേക്ക് കഴിഞ്ഞ ജനുവരിയിലാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ എടുത്തത്.

തുടക്കം മുതലേ ഇന്റര്‍നെറ്റ് സ്പീഡ് കുറവാണെന്ന് കമ്പനിയെ പലതവണ അറിയിച്ചിരുന്നു. എന്നാല്‍, കൃത്യമായ മറുപടി കിട്ടാത്തതിനാല്‍ സത്നാം കമ്പനിയില്‍ നേരിട്ടെത്തി പരാതി പറഞ്ഞു. തുടര്‍ന്ന് വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വഴക്ക് കയ്യാങ്കളിയിലെത്തിയതോടെയാണ് കൊലപാതകത്തിലായത്. സാരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച മൂന്നംഗ സംഘം അറസ്റ്റിലാവുകയും പ്രതികളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

Comments are closed.