പ്രണയനൈരാശ്യം : യുവതിയുടെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു

കൊല്ലം: കൊല്ലം കാവനാട് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കടവൂര്‍ സ്വദേശി ശെല്‍വമണിക്ക് 95 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

അതേസമയം പൊള്ളലേറ്റ യുവതിയുടെ അമ്മയും ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് തീ കൊളുത്തിയതെന്നാണ് യുവാവ് മൊഴി നല്‍കിയത്.

Comments are closed.