മലപ്പുറത്ത് സിപിഎം പ്രവര്‍ത്തകന്‍ സമൂഹ അടുക്കള വഴി ഭക്ഷണം വാങ്ങിയ വൃദ്ധനെ അപമാനിച്ചെന്ന് പരാതി

മലപ്പുറം: മലപ്പുറം കരുളായിയില്‍ വാളണ്ടിയറായ സിപിഎം പ്രവര്‍ത്തകന്‍ സമൂഹ അടുക്കള വഴി ഭക്ഷണം വാങ്ങിയ വൃദ്ധനെ അപമാനിച്ചെന്ന് പരാതി. കഴിച്ച ഭക്ഷണത്തിന് വളണ്ടിയറായ അബു നൗഫല്‍ കണക്ക് പറഞ്ഞുവെന്നാണ് എണ്‍പത്തിയഞ്ചുകാരന്‍ ഖാലിദ് ആരോപിക്കുന്നത്. സൗജന്യ റേഷന്‍ കിട്ടുന്നില്ലേ, പിന്നെന്തിന് ഭക്ഷണം വാങ്ങുന്നുവെന്ന് വാളണ്ടിയര്‍ ചോദിച്ചതായി ഖാലിദ് പറയുന്നു.

സിപിഎം വനിതാ നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫാത്തിമ സലിമിന്റെ മകനാണ് വളണ്ടിയറായ അബു നൗഫല്‍. എന്നാല്‍ അവഹേളനത്തെ തുടര്‍ന്ന് ഭക്ഷണപൊതി തിരിച്ചുകൊടുത്ത വൃദ്ധന്‍ അഞ്ച് ദിസവം കഴിച്ച ഭക്ഷത്തിന് വിലയായി മൂന്നൂറ് രൂപ പഞ്ചായത്ത് ഓഫീസില്‍ കൊണ്ടുപോയി കൊടുത്തു. എന്നാല്‍, പണം വാങ്ങാതെ ക്ഷമ പറഞ്ഞ് പഞ്ചായത്ത് സെക്രട്ടറി തിരികെ അയയ്ക്കുകയായിരുന്നു.

Comments are closed.