സിനിമയിലെ ദിവസ വേതനക്കാരെ സഹായിക്കുന്നതിനായെത്തി നയന്‍താര

കൊവിഡ് 19നെ പ്രതിരോധിക്കുന്നതിനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുമ്പോള്‍ അധികൃതരുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ വകവയ്ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. എന്നാല്‍ സിനിമയിലെ ദിവസ വേതനക്കാരെ സഹായിക്കുന്നതിനായി രംഗത്ത് എത്തിയിരിക്കുയാണ് നയന്‍താര.

തമിഴ് സിനിമ മേഖലയില്‍ ജോലി ഇല്ലാതായ ദിവസ വേതന ജീവനക്കാര്‍ക്ക് 20 ലക്ഷം രൂപയാണ് ആണ് നയന്‍താര സഹായം നല്‍കിയത്. ഐശ്വര്യ രാജേഷ് ഒരു ലക്ഷം രൂപയും നല്‍കി. ഫിലിം എംപ്ലോയിസ് ഫെര്‍ഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യക്ക് (ഫെഫ്‌സി) ആണ് ഇവര്‍ പണം കൈമാറിയത്. ദിവസവേതനക്കാരെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ടുവരണമെന്ന് ഫെഫ്‌സി പ്രസിഡന്റ് ആര്‍ കെ ശെല്‍വമണി പറഞ്ഞിരുന്നു.

Comments are closed.