കോണിപ്പടികള്‍ കയറി കിലോമീറ്ററുകള്‍ നടന്നു : നടന്‍ കുഞ്ചാക്കോ ബോബന്‍

രാജ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സിനിമാ ചിത്രീകരണവും നിര്‍ത്തിവച്ചതോടെ ദിവസങ്ങളായി വീട്ടില്‍നിന്ന് പുറത്തിറങ്ങാവാതിരിക്കുകയാണ് സിനിമാതാരങ്ങള്‍. തുടര്‍ന്ന് വര്‍ക്ക് ഔട്ട് ചെയ്യാന്‍ മറ്റ് വഴിയില്ലാതെ ഫല്‍റ്റിലെ സ്റ്റെപ്പുകയള്‍ കയറിയുമിറങ്ങിയുമാണ് ചില താരങ്ങള്‍ ശരീരം സംരക്ഷിക്കുന്നത്.

നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ വര്‍ക്ക് ഔട്ടിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. കോണിപ്പടികള്‍ കയറി കിലോമീറ്ററുകള്‍ നടന്നുവെന്ന് അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ചാക്കോച്ചന് ലിഫ്റ്റ് പുല്ലാണെന്നും ചിലര്‍ പറയുന്നുണ്ട്.

Comments are closed.