വേദി ചുരുക്കി ഐപിഎല്‍ നടത്തണമെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍

ലണ്ടന്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ ഏപ്രില്‍ 15ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഐപിഎല്‍ പൂര്‍ത്തിയാക്കാന്‍ പുതിയൊരു ആശയവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍.

ഐപിഎല്‍ നടക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജൂലൈ- ഓഗസ്റ്റ് മാസങ്ങള്‍ ഐപിഎല്‍ നടത്തുകയാണ് വേണ്ടത്. മൂന്ന് വേദികള്‍ മാത്രം മതി. ഐപിഎല്‍ അടുത്ത ക്രിക്കറ്റ് സീസണിന്റെ തുടക്കമാവട്ടെ. ലോകത്തെ ചെറുതും വലുതുമായ ക്രിക്കറ്റ് താരങ്ങള്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ടൂര്‍ണമെന്റാണ് ഐപില്‍. മത്സരങ്ങള്‍ അടിച്ചിട്ട് സ്റ്റേഡിയത്തില്‍ നടത്തണമെന്ന് പീറ്റേഴ്സണ്‍ പറയുന്നു.

Comments are closed.