മുടി മിനുസമാര്‍ന്നതും ശക്തി മെച്ചപ്പെടുത്തുന്നതിനും ഒലിവ് ഓയില്‍

ഒലിവ് ഓയില്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു ഹെയര്‍ മാസ്‌കിന് വരണ്ടതും കേടായതും പൊട്ടുന്നതുമായ മുടിക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. നിങ്ങളുടെ മുടിക്ക് അനുയോജ്യമായ ഒലിവ് ഓയില്‍ ഹെയര്‍ മാസ്‌കുകള്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചില ചേരുവകള്‍ ചേര്‍ത്ത് തയാറാക്കി ഉപയോഗിക്കാവുന്നതാണ്.

വരണ്ട, കേടായ മുടിയുള്ള ആളുകള്‍ക്ക് ഈ മാസ്‌ക് ശുപാര്‍ശ ചെയ്യുന്നു. ഇത് എണ്ണമയമുള്ള മുടിക്കും ഉപയോഗിക്കാം. 3 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു വിറ്റാമിന്‍ ഇ കാപ്‌സ്യൂള്‍ എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ടത്. ഒലിവ് ഓയിലും തേനും ഒരു പാത്രത്തില്‍ കലര്‍ത്തുക വിറ്റാമിന്‍ ഇ ഗുളിക പൊട്ടിച്ച് ഈ മിശ്രിതത്തിലേക്ക് ഒഴിക്കുക. മിശ്രിതം നന്നായി മിക്‌സ് ആക്കുക.

നിങ്ങളുടെ തലമുടി ഷാംപൂ ഉപയോഗിച്ച് കഴുകി വരണ്ടതായി മാറ്റുക. മുടി പൂര്‍ണ്ണമായും ഉണങ്ങി കഴിഞ്ഞാല്‍ ഈ മിശ്രിതം നിങ്ങളുടെ തലയില്‍ പുരട്ടുക. നിങ്ങളുടെ മുടി മുഴുവനും പുരട്ടിയ ശേഷം ഒരു തുണി ഉപയോഗിച്ച് തല മൂടുക. 30 മുതല്‍ 90 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകി കണ്ടീഷനര്‍ ഉപയോഗിക്കുക. വരണ്ട മുടിയാണെങ്കില്‍, നിങ്ങള്‍ക്ക് ആഴ്ചയില്‍ 2 തവണ ഈ മിശ്രിതം പ്രയോഗിക്കാം. നിങ്ങള്‍ക്ക് എണ്ണമയമുള്ള മുടിയാണെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ മാസ്‌ക് പുരട്ടുക.

വരണ്ടതും കേടായതുമായ മുടിക്ക് ഏറ്റവും മികച്ച ഹെയര്‍ മാസ്‌കുകളില്‍ ഒന്നാണിത്. ഒരു പഴുത്ത അവോക്കാഡോ, രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ടത്. അവോക്കാഡോ പൊളിച്ചെടുത്ത് മാഷ് ചെയ്യുക. അവോക്കാഡോയിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. സുഗമമായ പേസ്റ്റ് രൂപപ്പെടുന്നതുവരെ ചേരുവകള്‍ മിക്‌സ് ചെയ്യുക. വേണമെങ്കില്‍, ഈ മിശ്രിതം ലൂസ് ആക്കാന്‍ രണ്ട് ടേബിള്‍സ്പൂണ്‍ തേനും ചേര്‍ക്കാം.

അഴുക്കുകള്‍ കളയാന്‍ ആദ്യം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. നിങ്ങളുടെ മുടി ചെറിയ നനവില്‍ ചീപ്പ് ഉപയോഗിച്ച് ചീവി വിഭജിച്ച് ഈ മാസ്‌ക് പ്രയോഗിക്കുക. മുടി വേരുകളിലും ഇഴകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക. നനഞ്ഞ തൂവാല ഉപയോഗിച്ച് മുടി പൊതിയുക. 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ഉണങ്ങാന്‍ വിടുക. ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക, കണ്ടീഷനര്‍ ഉപയോഗിച്ച് പൂര്‍ത്തിയാക്കുക. നിങ്ങളുടെ മുടി ഉണങ്ങാന്‍ അനുവദിക്കുക അല്ലെങ്കില്‍ ഒരു ബ്ലോ ഡ്രയര്‍ ഉപയോഗിക്കുക. വരണ്ട മുടിക്ക്, ആഴ്ചയില്‍ ഒരിക്കല്‍ ഇത് പ്രയോഗിക്കുക.

വരണ്ടതും കേടായതുമായ മുടിയുള്ളവര്‍ക്ക് ഒലിവ് ഓയിലും വാഴപ്പഴ ഹെയര്‍ മാസ്‌ക് ശുപാര്‍ശ ചെയ്യുന്നു. ഒരു പഴുത്ത വാഴപ്പഴം, ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ടത്. വാഴപ്പഴം അരിഞ്ഞ് ബ്ലെന്‍ഡറിലേക്ക് ഇടുക. മിനുസമാര്‍ന്ന പേസ്റ്റ് ലഭിക്കുന്നതുവരെ മിശ്രിതമാക്കുക. ഒലിവ് ഓയില്‍ ചേര്‍ത്ത് വീണ്ടും മിശ്രിതമാക്കുക.

അഴുക്ക് വൃത്തിയാക്കാന്‍ മുടി ഷാംപൂ ചെയ്യുക. നിങ്ങളുടെ മുടി നേര്‍ത്ത നനവിലിരിക്കുമ്പോള്‍ ഈ ഹെയര്‍ പായ്ക്ക് പ്രയോഗിക്കുക. നിങ്ങളുടെ മുടി മുഴുവന്‍ ഈ മാസ്‌ക് ഉപയോഗിച്ച് മൂടുക. ശേഷം തല തുണി മൂടി മാസ്‌ക് 30 മിനിറ്റ് നേരം സൂക്ഷിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുടി ഷാംപൂ ഉപയോഗിച്ച് കഴുകുക. വരണ്ട മുടിയുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യുക.

Comments are closed.