കൊവിഡ് 19 ബാധിച്ച് അമേരിക്കയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ വൈറസ് ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി. പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂര്‍ സ്വദേശി ഏലിയാമ്മ ജോണും ആണ് മരിച്ചത്.
ന്യൂയോര്‍ക്കില്‍ മലയാളി വിദ്യാര്‍ത്ഥിയായ തിരുവല്ല കടപ്ര സ്വദേശി ഷോണ്‍ എബ്രഹാം (21) ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഒരാഴ്ചയായി ചികിത്സയിലായിരുന്ന എബ്രഹാം എല്‍മണ്ടിലെ ആശുപത്രിയില്‍ ഇന്നലെ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് മരണപ്പെട്ടത്.
Comments are closed.