കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 225 ആയി ; ആകെ കൊവിഡ് ബാധിതരുടെ എണ്ണം 556 ആയി

കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് കുവൈത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 225 ആയി. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത 77 കൊവിഡ് കേസുകളില്‍ അറുപത് പേരും ഇന്ത്യക്കാരായിരുന്നു. അതേസമയം 58 ഇന്ത്യക്കാര്‍ക്ക് രോഗം പകര്‍ന്നത് കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ്.

രണ്ടു ഇന്ത്യക്കാര്‍ക്ക് രോഗം ബാധിച്ചത് ഏതുവഴിയാണെു വ്യക്തമല്ല. ഇതോടെ കുവൈത്തില്‍ സ്വദേശികള്‍ കഴിഞ്ഞാല്‍ കൊവിഡ് 19 ബാധിച്ചവരില്‍ കൂടുതല്‍ ആളുകള്‍ ഇന്ത്യന്‍ പൗരന്മാരാണ്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 556 ആയി.

കൂടാതെ എട്ടു പാകിസ്ഥാനികള്‍, മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍, രണ്ട് ഈജിപ്ത് പൗരന്മാര്‍, ഒരു ഇറാനി എന്നിവര്‍ക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ നിന്ന് മടങ്ങിയെത്തിയ ഒരു കുവൈത്ത് പൗരനും പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ രോഗമുക്തരായവരുടെ എണ്ണം 99 ആയെും നിലവില്‍ 457 പേര്‍ ചികിത്സയിലുണ്ടും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Comments are closed.