യുഎഇയില്‍ ഇന്ന് 294 പേര്‍ക്ക് കൂടി കൊവിഡ് ; ഇതോടെ ആകെ ബാധിതരുടെ എണ്ണം 1700 കടന്നു

ദുബായ്: യുഎഇയില്‍ ഇന്ന് 294 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 1700 കടന്നു. അതേസമയം യുഎഇയിലെ താമസ വീസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഈ വര്‍ഷാവസാനം വരെ പിഴ ഒഴിവാക്കാന്‍ ഇന്നു ചേര്‍ന്ന യുഎഇ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുതിന്റെ ഭാഗമായി ദുബായിലേര്‍പ്പെടുത്തിയ 24 യാത്രാവിലക്കിന്റെ ആദ്യ ദിവസം നഗരം നിശ്ചലമായിരുന്നു.

ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ പെര്‍മിറ്റ് എടുക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം നിലവിലെ വെല്ലുവിളികള്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറയുന്നു.

Comments are closed.