നമ്മുടെ രാജ്യത്തിന്റെ ഐക്യം ഞായറാഴ്ച വൈകിട്ട് കണ്ടുവെന്ന് വിളക്കുകളെല്ലാം അണച്ച് ദീപം കൊളുത്തിയവരെക്കുറിച്ച് പ്രധാനമന്ത്രി

ദില്ലി: പാര്‍ട്ടിയുടെ നാല്‍പതാം സ്ഥാപകദിനത്തില്‍ ബിജെപി പ്രവര്‍ത്തകരോട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇതൊരു നീണ്ട യുദ്ധമാണ്. ഇപ്പോഴെങ്ങും അവസാനിക്കാത്ത യുദ്ധം. നമ്മള്‍ തളരരുത്. ഈ രോഗത്തെ നമുക്ക് തോല്‍പ്പിച്ചേ തീരൂ എന്ന് പറയുകയാണ്. കൂടാതെ നമ്മുടെ രാജ്യത്തിന്റെ ഐക്യം ഞായറാഴ്ച വൈകിട്ട് കണ്ടുവെന്നും വിളക്കുകളെല്ലാം അണച്ച് ദീപം കൊളുത്തിയവരെക്കുറിച്ച് മോദി പറയുകയാണ്.

തുടര്‍ന്ന് കൊവിഡിനെ നേരിടാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്തെ പൗരന്‍മാര്‍ കാണിച്ച ക്ഷമയും സഹനശക്തിയും അപാരമെന്ന് . സര്‍ക്കാര്‍ നിര്‍ദേശിച്ച നിയന്ത്രണങ്ങളെ അതിന്റെ ഗൗരവത്തോടെ ജനം ഉള്‍ക്കൊണ്ടു. ഇന്നലെ ആവശ്യമില്ലാത്ത വിളക്കുകളെല്ലാം അണച്ച് ദീപം കൊളുത്താനുള്ള തന്റെ ആഹ്വാനത്തെ കോടിക്കണക്കിന് ഇന്ത്യക്കാര്‍ പിന്തുണച്ചെന്നും മോദി ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു.

കൂടാതെ ഇന്ത്യ തീരുമാനമെടുത്തതില്‍ കാണിച്ച വേഗതയെ ലോകം അഭിനന്ദിക്കുന്നു എന്ന് മോദി പറയുന്നു. ഒറ്റക്കെട്ടായാണ് ഇന്ത്യ ഈ യുദ്ധത്തില്‍ പങ്കാളിയാവുന്നത്. ലോകാരോഗ്യസംഘടനയടക്കം ഇതിനെ അഭിനന്ദിച്ചുവെന്നും മോദി പറഞ്ഞു. അതേസമയം ാജ്യത്തെ പാവപ്പെട്ടവര്‍ പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ ബിജെപി പ്രവര്‍ത്തകര്‍ അഞ്ച് കാര്യങ്ങള്‍ ചെയ്യണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഒന്ന്, ബിജെപി പ്രവര്‍ത്തകര്‍ പാവപ്പെട്ടവര്‍ക്ക് റേഷന്‍ എത്തിക്കണം. ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പുവരുത്തണം. രണ്ട്, സാധാരണ തുണി കൊണ്ടുള്ള മുഖാവരണം അണിയുക. മുഖാവരണം മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യണം. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ്, ശുചീകരണ തൊഴിലാളികള്‍, അവശ്യസര്‍വ്വീസിലുള്ളവര്‍ എന്നിവര്‍ക്ക് നന്ദി എഴുതി അറിയിക്കുക. നാല് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ആരോഗ്യസേതു ആപ്പിന് പ്രചാരണം നല്‍കണം. അഞ്ച്, പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ഉറപ്പാക്കണം.

Comments are closed.