ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 55 കാരന്‍ ആറാം നിലയില്‍ നിന്ന് വീണ് മരിച്ചു

കര്‍ണാല്‍: കോവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് ഐസോലേഷന്‍ വാര്‍ഡില്‍ നിന്ന് ബെഡ്ഷീറ്റിലൂടെ ഊര്‍ന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ 55 കാരന്‍ ആറാം നിലയില്‍ നിന്ന് വീണ് മരിച്ചു. ഹരിയാനയില്‍ കര്‍നാലിലെ കല്‍പന ചൗള മെഡിക്കല്‍ കോളേജിലെ ജനാലയിലുടെ പ്ലാസ്റ്റിക് പായ്ക്കറ്റും ബെഡ്ഷീറ്റും ഉപയോഗിച്ച് കെട്ടി നീളത്തില്‍ കയല്‍ രൂപത്തിലാക്കിയിരുന്നു രക്ഷപ്പെടാന്‍ ശ്രമിച്ചത്.

എന്നാല്‍ ഇതിനിടെ താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പാനിപത്ത് സ്വദേശിയായ ഇയാളെ ഏപ്രില്‍ ഒന്നിനാണ് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇയാളുടെ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല.

Comments are closed.