മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി നഴ്സിന്റെ നില ഗുരുതരം
മുംബൈ: മുംബൈ സെന്‍ട്രലിലെ വോക്കാഡെ ആശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ ഇവരില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി നഴ്സിന്റെ നില ഗുരുതരമെന്നാണ് വിവരം. നില ഗുരുതരമായതോടെ ഇവരെ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റി. 26 നഴ്സുമാര്‍ക്കും മൂന്ന് ഡോക്ടര്‍മാര്‍ക്കുമാണ് രോഗം കണ്ടെത്തിയരിക്കുന്നത്.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശുപത്രിയെ പ്രത്യേക സോണായി വേര്‍തിരിച്ചു പൂര്‍ണ്ണമായും അടച്ചു പൂട്ടി. എന്നാല്‍ ഇവരെ മുംബൈയിലെ ആശുപത്രികളില്‍ തന്നെ ക്വാറന്റൈന് ചെയ്തിരിക്കുകയാണ്. അതേസമയം നേരത്തേ ഏഴു മലയാളി നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
മുംബൈയിലെ പല സ്വകാര്യ ആശുപത്രികളിലും നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കോവിഡ് ബാധിച്ചതായി നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് ഇക്കാര്യം സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവര്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരുടെ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.
അനേകം സ്വകാര്യ ആശുപത്രികളുള്ള മുംബൈയില്‍ ആയിരക്കണക്കിന് മലയാളി നഴ്സുമാരാണ് ജോലി ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ 690 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മുംബൈയില്‍ മാത്രം 406 പേരെയാണ് രോഗം ആക്രമിച്ചത്. ഞായറാഴ്ച 29 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 56 പേര് രോഗവിമുക്തര്‍ ആയിരിക്കുകയാണ്. ഇതുവരെ മഹാരാഷ്ട്രയില്‍ മരണം 32 ആയി.
Comments are closed.