ബാങ്ക് അക്കൗണ്ട് വഴി പണം കിട്ടാനുള്ളവര്‍ പോസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചാല്‍ മതിയെന്ന് ധനമന്ത്രി

തിരുവനന്തപുരം: പെന്‍ഷനുകളുള്‍പ്പെടെ ബാങ്ക് അക്കൗണ്ട് വഴി പണം കിട്ടാനുള്ളവര്‍ പോസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചാല്‍ മതിയെന്നും വിഷുവിന് മുമ്പ് പെന്‍ഷന്‍ കിട്ടുമെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കൂടാതെ ഇന്ത്യ പോസ്റ്റ് പേയ്മന്റ് വഴി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും വീട്ടിലെത്തിക്കുമെന്നും ഇതിനായി വിദ്യാര്‍ത്ഥികള്‍ വിവരങ്ങള്‍ കൈമാറണമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് സംസ്ഥാനം നീങ്ങുമ്പോള്‍ സാലറി ചാലഞ്ചില്‍ സര്‍ക്കാര്‍ പിന്നോട്ടില്ല. ഈ ആഴ്ച ഉത്തരവ് പുറത്തിറങ്ങും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും സാലറി ചലഞ്ചില്‍ ഉള്‍പ്പെടുമെന്നതിലും വ്യക്തതായി. ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച തുടരുമ്പോള്‍ വരും ദിവസങ്ങളില്‍ തന്നെ ഉത്തരവ് ഉണ്ടാകുമെന്നും ഐസക്ക് കൂട്ടിച്ചേര്‍ത്തു.

Comments are closed.