Ultimate magazine theme for WordPress.

ബോളിവുഡ് നിര്‍മ്മാതാവ് കരിം മൊറാനിയുടെ മകള്‍ ഷാസാ മൊറാനിക്ക് കോവിഡ്

മുംബൈ: ബോളിവുഡ് നിര്‍മ്മാതാവ് കരിം മൊറാനിയുടെ മകള്‍ ഷാസാ മൊറാനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ശ്രീലങ്കയില്‍ നിന്ന് മാര്‍ച്ച് ആദ്യം മുംബൈയില്‍ മടങ്ങിയെത്തിയ ഷാസാ മൊറാനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടമായിരുന്നില്ലെന്നും കരിം മൊറാനി പറഞ്ഞു.

അതേസമയം ഷാസയുടെ സഹോദരി സോയയില്‍ ചില രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരുടെയും കോവിഡ് ടെസ്റ്റ് നടത്തിയത്. സോയ മാര്‍ച്ച് 15 വരെ രാജസ്ഥാനില്‍ ആയിരുന്നു. എന്നാല്‍ സോയയുടെ ഫലം നെഗറ്റീവാണ്. എന്നിരുന്നാലും മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ഷാസയ്ക്കൊപ്പം സോയയും നിരീക്ഷണത്തിലാണുള്ളത്.

Comments are closed.