ഏഷ്യന്‍ സ്റ്റോക്കുകളില്‍ മുന്നേറ്റം ; എസ് ആന്‍ഡ് പി 500 സൂചികയും ഉയര്‍ന്നു

ലണ്ടന്‍: കൊറോണ വൈറസ് വ്യാപനം തുടരുമ്പോള്‍ ഏഷ്യന്‍ സ്റ്റോക്കുകളും യുഎസ് ഫ്യൂച്ചറുകളിലും മുന്നേറ്റം ഉണ്ടായി. എസ് ആന്‍ഡ് പി 500 സൂചിക ഒരു ഘട്ടത്തില്‍ മൂന്ന് ശതമാനത്തിലധികം ഉയര്‍ന്നു. ജപ്പാനീസ് ബെഞ്ചുമാര്‍ക്ക് രണ്ട് ശതമാനത്തിലധികം ഉയര്‍ന്നു. അതേസമയം കറന്‍സിയായ യെന്നിന്റെ മൂല്യത്തില്‍ വന്‍ ഇടിവുണ്ട്. ഏപ്രില്‍ 9 ന് നടക്കാനിരിക്കുന്ന ക്രൂഡ് വിതരണ രാജ്യങ്ങളുടെ യോഗത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ക്രൂഡ് ഓയില്‍ വിലയില്‍ സമ്മര്‍ദ്ദം കൂടിയിരുന്നു.

ചരക്കിന്റെ ചരിത്രപരമായ വില തകര്‍ച്ച തടയുന്നതിനായി സൗദി അറേബ്യയും റഷ്യയും മറ്റ് വന്‍കിട എണ്ണ ഉല്‍പാദകരും ഒരു കരാറിനായി ചര്‍ച്ച നടത്തുന്നുണ്ട്. അതേസമയം ‘തുരങ്കത്തിന്റെ അവസാനത്തില്‍ വെളിച്ചമുണ്ട്, പക്ഷേ അത് ഇപ്പോഴും ഒരു നീണ്ട തുരങ്കമാണ്,” ലണ്ടന്‍ ആസ്ഥാനമായുള്ള യൂണിക്രെഡിറ്റ് സ്പായുടെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ എറിക് നീല്‍സണ്‍ പറയുന്നു.

Comments are closed.