മോഹന്‍ ബഗാന് പിന്നാലെ ഈസ്റ്റ് ബംഗാളും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കെത്തുമെന്ന് സൂചന

കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കെത്തുമെന്ന് സൂചന. ഇറാന്‍ താരമായ ഒമിദ് സിംഗിനെ കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാള്‍ രണ്ടു വര്‍ഷത്തെ കരാറില്‍ സ്വന്തമാക്കിയിരുന്നു. ഈസ്റ്റ് ബംഗാളിന്റെ ഇപ്പോഴത്തെ സ്പോണ്‍സര്‍മാരായ ക്വെസുമായുള്ള ബന്ധം ഈ മാസത്തോടെ അവസാനിക്കുന്നതാണ്.

എന്നാല്‍ പുതിയ സ്പോണ്‍സര്‍മാര്‍ വരുന്നതോടെ ഒപ്പം അവര്‍ ഐഎസ്എല്ലിലേക്കുള്ള കയറാനുള്ള ശ്രമം നടത്തുമെന്നാണ് വിവരം. അതേസമയം ഐ ലീഗ് ചാംപ്യന്മാരായ മോഹന്‍ ബഗാന്‍ എടികെ കൊല്‍ക്കത്തയുമായി ലയിച്ചിരുന്നു. ഇതോടെ ഐഎസ്എല്‍ കളിക്കാമെന്നുള്ള ധാരണയാവുകയായിരുന്നു.

Comments are closed.