ഹോണ്ട PCX150 മാക്സി സ്‌കൂട്ടര്‍ തായ്ലന്‍ഡില്‍ പുറത്തിറക്കി

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട 2020 ഹോണ്ട PCX150 മാക്‌സി സ്‌കൂട്ടർ തായ്‌ലൻഡിൽ പുറത്തിറക്കി. ബ്ലാക്ക് പെയിന്റ് ഓപ്ഷനാണ് ഉപഭോക്താക്കൾക്ക് പ്രിയം. സ്‌കൂട്ടറിന്റെ മുൻവശത്തെ കാണപ്പെടുന്ന നിരവധി ചുവന്ന ഹൈലൈറ്റുകൾ PCX150-യെ ആകർഷകമാക്കുന്നു.

ഇത് ആപ്രോണിലൂടെയും സീറ്റിന്റെ അരികുകളിലേക്കും നീങ്ങുകയും ചെയ്യുന്നു. സമാനമായ ചുവന്ന ഹൈലൈറ്റുകളുള്ള വൈറ്റ് പെയിന്റ് സ്‌കീമിലും പരിഷ്ക്കരിച്ച 2020 ഹോണ്ട PCX150 മാക്‌സി സ്‌കൂട്ടർ ലഭ്യമാണ്.

കൂടുതൽ ആകർഷണീയമായ സജ്ജീകരണം ആവശ്യമുണ്ടെങ്കിൽ വളരെ ധൈര്യമുള്ള ഗോൾഡൻ ഫിനിഷ്‌ഡ് അലോയ് വീലുകളുള്ള ഗ്രേ അല്ലെങ്കിൽ റെഡ് കളർ ഓപ്ഷനുകളിൽ നിന്ന് തെരഞ്ഞെടുക്കാം. കളർ നവീകരണങ്ങൾക്കു പുറമെ 2020 ഹോണ്ട PCX150-ക്ക് മറ്റ് മാറ്റങ്ങളൊന്നും ലഭിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.

മുൻ മോഡലുകളിൽ ഹൈലൈറ്റ് ചെയ്‌ത അതേ ഫ്യൂച്ചറിസ്റ്റ് സ്റ്റൈലിംഗിൽ തന്നെയാണ് മാക്‌സി സ്‌കൂട്ടർ വാഗ്‌ദാനം ചെയ്യുന്നത്. അതേ സ്റ്റൈലിഷ് ബോഡി വർക്ക്, എൽഇഡി ലൈറ്റിംഗ് ഫിക്ചറുകൾ എന്നിവയുമായാണ് ഇത് വിപണിയിൽ ഇടംപിടിക്കുന്നത്. ‘ഹോണ്ട സ്മാർട്ട് കൺട്രോളർ’ സവിശേഷതയും വാഹനത്തിൽ ലഭ്യമാണ്.

ചുരുക്കത്തിൽ പറഞ്ഞാൽ ലോക്ക് ചെയ്യാനോ അൺലോക്ക് ചെയ്യാനോ സീറ്റും ഫ്യുവൽ ലിഡ് തുറക്കാനും ഇഗ്നിഷൻ സ്വിച്ചായി പ്രവർത്തിക്കാനും നിങ്ങളെ സഹായിക്കുന്ന നീല ബാക്ക്‌ലിറ്റ് എൽഇഡി നോബും PCX150-ൽ ഉണ്ട്.

സവിശേഷതകളുടെ കാര്യത്തിൽ ഒന്നും മാറിയിട്ടില്ല. 149 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഹോണ്ട PCX150-ൽ ഇടംപിടിച്ചിരിക്കുന്നത്. ഇത് പരമാവധി 13.3 bhp കരുത്തും 14 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. എഞ്ചിൻ ഒരു സിവിടി ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

Comments are closed.