ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കൊവിഡ് രോഗി ഡോക്ടറുടെ മുഖത്ത് തുപ്പിയതായി പരാതി
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ നഗരത്തിലെ സര്‍സോള്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ക്വാറന്റൈനിലായിരുന്ന കൊവിഡ് രോഗി ഡോക്ടറുടെ മുഖത്ത് തുപ്പിയതായി പരാതി. അടുത്തിടെ നഗരത്തിലെത്തിയ 33-കാരന് ദില്ലിയില്‍ നടന്ന തബ് ലീഗ് ജമാഅത്ത് യോഗത്തില്‍ പങ്കെടുത്തിരുന്നു. മുന്‍കരുതല്‍ നടപടിയായി വെള്ളിയാഴ്ച അദ്ദേഹത്തെ രാമ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് പരിശോധനയില്‍ ഫലം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റിയതെന്നാണ് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നത്. കാണ്‍പൂരിലെ മന്ധനയിലെ രാമ മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഇയാളെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റിയത്. എന്നാല്‍ തനിക്ക് മികച്ച സൌകര്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഡോക്ടറുടെ മുറിയില്‍കയറി വാതിലടച്ച് ശേഷം യുവാവ് മുഖത്തേക്ക് തുപ്പുകയായിരുന്നുവെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എസ്എല്‍ വര്‍മ്മ വ്യ്കതമാക്കി.
Comments are closed.