Ultimate magazine theme for WordPress.

സിനിമ താരം കലിംഗ ശശി അന്തരിച്ചു

മലയാള നാടകവേദിയില്‍ നിന്നും ചലച്ചിത്ര ലോകത്തേക്ക് എത്തിയ പ്രശസ്ത സിനിമ താരം കലിംഗ ശശി അന്തരിച്ചു. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. 59 വയസ്സായിരുന്നു. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചയായിരുന്നു അന്ത്യം.

ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. അമ്മാവനായ വിക്രമന്‍ നായരുടെ ‘സ്റ്റേജ് ഇന്ത്യ’ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ ‘സാക്ഷാത്കാര’ത്തിലാണ് ആദ്യമായി അഭിനയിച്ചത്. 500-ലധികം നാടകങ്ങളില്‍ ശശി അഭിനയിച്ചിട്ടുണ്ട്. നാട്ടിലും വീട്ടിലും ശശി എന്ന അറിയപ്പെട്ടിരുന്ന ചന്ദ്രകുമാറിന് സംവിധായകന്‍ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേര്‍ത്തുനല്‍കുന്നത്.

അതോടെ അദ്ദേഹം പേരുമാറ്റി ശശി കലിംഗ എന്നാക്കി. നാടകം കൂടാതെ പിന്നീട് നിരവധി ടെലിവിഷന്‍ സീരിയലുകളിലും ഏഷ്യാനെറ്റില്‍ മുന്‍ഷി എന്ന ദിനപരമ്പരയിലും അഭിനയിച്ചിരുന്നു. തുടര്‍ന്ന് പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്ര രംഗത്തേക്കെത്തിയത്. ശശിയുടെ പിതാവ് ചന്ദ്രശേഖരന്‍ നായരും അമ്മ സുകുമാരിയുമാണ്. ഭാര്യ പ്രഭാവതിയാണ്.

Comments are closed.