യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുറന്ന കമ്യൂണിറ്റി കിച്ചന്‍ അടപ്പിച്ച സംഭവം : ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊല്ലം: കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുറന്ന കമ്യൂണിറ്റി കിച്ചന്‍ അടപ്പിച്ച സംഭവത്തില്‍ പൊലീസ് നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചന് സമാന്തരമായാണ് കിച്ചന്‍ നടത്തുന്നതെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്നുമാണ് പൊലീസ് ആരോപിച്ചിരുന്നതിനെത്തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്.

കൂടാതെ യൂത്ത് കോണ്‍ഗ്രസിന്റെ കമ്യൂണിറ്റി കിച്ചണില്‍ ആള്‍ക്കൂട്ടമായിരുന്നെന്നും സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവശ്യമെങ്കില്‍ ജില്ലാ ഭരണകൂടത്തിന് സഹായം നല്‍കാമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ കൊല്ലം ജില്ലാ കലക്ടര്‍ ഇന്ന് കോടതിയെ നിലപാട് വ്യക്തമാക്കും.

Comments are closed.