തെലങ്കാനയില്‍ ലോക്ക്‌ഡൌണ്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ്

ഹൈദരാബാദ്: തെലങ്കാനയില്‍ ലോക്ക്‌ഡൌണ്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പ്രമേഹ രോഗിയായ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡ്യൂട്ടിക്കിടയില്‍ ചുമച്ച ഉദ്യോഗസ്ഥനോട് കൊവിഡ് പരിശോധന നടത്താന്‍ സൈഫാബാദ് അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആയത്. നിരവധി സഹപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി.

അതേസമയം തെലങ്കാനയില്‍ ഇന്നലെ 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍ മാത്രം ഇതോടെ കൊവിഡ് രോഗികള്‍ 153 ആയി. തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരണം ആറായി. രോഗബാധിതരുടെ എണ്ണം 621 ആയി. നിസാമുദ്ദിനില്‍ നിന്ന് തിരിച്ചെത്തിയ 48 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

എന്നാല്‍ ചെന്നൈ സ്വദേശിയായ 57 വയസ്സുള്ള സ്ത്രീയാണ് ഇന്ന് മരണപ്പെട്ടത്. ശ്വാസതടസ്സവും പ്രമേഹവും ഉണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ വീടുകള്‍ കേന്ദ്രീകരിച്ച് പ്രാര്‍ത്ഥനാ ചടങ്ങ് നടത്തിയ വനിതാ പ്രഭാഷകരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം കോട്ടയം സ്വദേശിയായ ഡോക്ടറും പത്ത് മാസം പ്രായമുള്ള കുട്ടിയും രോഗംഭേദമായി ആശുപത്രി വിട്ടിരുന്നു.

Comments are closed.