രോഗികളുമായി പോകുന്ന വാഹനങ്ങള്‍ പ്രത്യേക പരിശോധനക്ക് ശേഷം കടത്തിവിടാം : കര്‍ണാടക ഇന്ന് സുപ്രീംകോടതിയില്‍

ദില്ലി: അതിര്‍ത്തി പ്രശ്‌നത്തില്‍ ഹൈക്കോടതി വിധിക്കെതിരെയുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഹര്‍ജി തള്ളണം എന്ന് ആവശ്യപ്പെട്ട് കേരളം നല്‍കിയ സത്യവാംങ്മൂലം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹര്‍ജിക്കു പിന്നാലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരുസംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗില്‍ സംസാരിച്ചിരുന്നു.

എന്നാല്‍ രോഗികളുമായി പോകുന്ന വാഹനങ്ങള്‍ പ്രത്യേക പരിശോധനക്ക് ശേഷം കടത്തിവിടാമെന്ന ധാരണയില്‍ ഇന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. തുടര്‍ന്ന് കേസ് ഇന്ന് തീര്‍പ്പാകാനാണ് സാധ്യതയുള്ളത്. അതേസമയം അതിര്‍ത്തി വഴി മറ്റ് അവശ്യസേവനങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളും കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികളും ഇന്ന് കൂടാതെ കോടതിയുടെ പരിഗണനയിലെത്തും.

Comments are closed.