മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 868 ആയി ; ഇന്നലെ മാത്രം 121 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 868 ആയി. എന്നാല്‍ 498 രോഗികളും മുംബൈയില്‍ നിന്നാണ്. ഇന്നലെ മാത്രം 121 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 52 പേര് മരിച്ചിരുന്നു. അതേസമയം പുണെ ഡി.വൈ. പാട്ടീല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരടക്കം 92 ജീവനക്കാരെ ക്വാറന്റീന് ചെയ്തു.
ബാന്ദ്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീക്കു സമീപം ചായക്കടക്കാരനു കോവിഡ് സ്ഥിരീകരിച്ചതോടെ മേഖല അടച്ചുപൂട്ടി. വാര്‍ധയില്‍ ബിജെപി എംഎല്‍എയുടെ പിറന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ചു വീട്ടില്‍ ജനം കൂടിയതിന് അര്‍വി എംഎല്‍എ ദാദാറാവു കേച്ചെയ്ക്കെതിരെ കേസെടുത്തു.
എന്നാല്‍ തമിഴ്നാട്ടില്‍ ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണം ആറായി. 57 വയസ്സുള്ള ചെന്നൈ സ്വദേശിനിയാണു മരിച്ചത്. പ്രമേഹ രോഗിയായിരുന്നു. ഇന്നലെ രോഗം കണ്ടെത്തിയ 50 ല്‍ 48 പേരും നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍. ആകെ രോഗികള്‍ 621 ആയി.
Comments are closed.