Ultimate magazine theme for WordPress.

കൊല്ലത്തെ പ്രധാന മൽസ്യമാർക്കറ്റിൽ നിന്നും പഴകിയ മത്സ്യങ്ങൾ പിടികൂടി.

കൊല്ലം: തട്ടാമലയിൽ ദേശീയ പാതയോരത്തെ മൽസ്യമാർക്കറ്റിൽനിന്ന് പഴകിയ മത്സ്യം പോലീസുമായി ചേർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി. നെയ്മീൻ,ചെമ്മീൻ, കേരചൂര, ആവോലി,പാര തുടങ്ങി ഒരു ലക്ഷം രൂപ വിലവരുന്ന പഴകിയ മീനുകൾ മാർക്കറ്റിന്റെ പുറകുവശത്ത് രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

ദേശീയപാതയിലൂടെയുള്ള സഞ്ചാരത്തിനിടെ ജില്ലയിലെയും സമീപജില്ലയിലെയും ജനങ്ങൾ ഒരുപോലെ മത്സ്യം വാങ്ങിയിരുന്ന തട്ടാമലയിലെ മത്സ്യ വിപണന കേന്ദ്രത്തിൽ നിന്നും പഴകിയ മൽസ്യം പിടിച്ചതറഞ്ഞ പ്രദേശവാസികൽ ഞെട്ടലിലാണ്. ഡ്രോളിങ് നിരോധന കാലത്തും യഥേഷ്ടം മത്സ്യങ്ങൾ ലഭിച്ചിരുന്ന ജില്ലയിലെ ഏക വിപണന കേന്ദ്രമായിരുന്നു തട്ടാമലയിൽ പ്രവർത്തിച്ചുവന്നിരുന്ന മൽസ്യവിപണന കേന്ദ്രം.

രാസവസ്തുക്കൾ വിതറി പായ്ക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന മാസങ്ങൾ പഴക്കമുള്ള മത്സ്യങ്ങൾ പായ്ക്കറ്റുകൾ പൊട്ടിച്ച് വെള്ളത്തിൽ കഴുകിയെടുക്കുന്നതോടെ മാസങ്ങൾ പഴക്കമുള്ളവയും പച്ചമീനായി മാറുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ മധു പറഞ്ഞു.
ലോക്ഡൗൻ കാരണം തട്ടാമലയിൽ മൽസ്യവിപണനം നിരോധിച്ചിരുന്നു.

ഇവിടെ അന്യസംസ്ഥാനങ്ങളിൽ നിന്നും മത്സ്യമെത്തിച്ച്‌ കച്ചവടം ചെയ്യുന്നതായി ഇരവിപുരം സി.ഐ. വിനോദിന് സന്ദേശം ലഭിച്ചതോടെ രഹസ്യാന്വേഷണം നടത്തിയ പരിശോധനയിൽ മാർക്കറ്റിൽ മത്സ്യക്കച്ചവടം തകൃതിയായി നടക്കുന്നുണ്ടെന്ന് വ്യക്തമായതോടെ സി.ഐ തിങ്കളാഴ്ച രാവിലെ പത്തരയോടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുമായി മാർക്കറ്റിൽ എത്തിയത് അപ്പോഴും മാർക്കറ്റിൽ മത്സ്യക്കച്ചവടം നടന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 750 കിലോയോളം രാസലായനിയിൽ സൂക്ഷിച്ച പഴകി അഴുകിയ മത്സ്യങ്ങൾ പിടിച്ചെടുത്തത്.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.