ഹൃദ്രോഗിയായ 82 കാരന് കാരുണ്യ സ്പർശവുമായി അന്തിക്കാട് പൊലിസ്

തൃശൂർ: അന്തിക്കാട് സ്വദേശിയായ വയോധികന് മരുന്നും, പലവ്യഞ്ജനവുമായി പോലിസ് സംഘം. 82 വയസുള്ള ഹൃദ്രോഗിയും വന്ദ്യവയോധികനുമായ ചെമ്മാപ്പള്ളി വടക്കുമുറി വല്യയിടത്ത് ഖാദറിനാണ് അന്തിക്കാട് സി.ഐയും എസ്‌ഐയും ഉൾപ്പെടുന്ന സംഘം മരുന്നും 15 കിലോ അരിയും പലവ്യഞ്ജനങ്ങളുമായി എത്തിയത്‌.

ലോക്ക്ഡൗൻ ലംഘിച്ച് വെളുപ്പിന് ചായക്കട തുറന്ന് പ്രവർത്തിക്കുന്നത് ശ്രദ്ദയിൽപ്പെട്ട എസ്.ഐ കെ.ജെ ജിനേഷ് ലോക്ക്ഡൗൻ ലംഖിച്ചതിന് കേസ് എടുക്കുന്നതിനായാണ് കട ഉടമസ്ഥന്റെ വീട്ടിലെത്തിയത്. ഹൃദ്രോഗിയായ തന്റെ മരുന്നുകൾ വാങ്ങുന്നതിന് ആവശ്യമായ പണം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് രാവിലെ കുറച്ച് സമയം കട തുറക്കുന്നതെന്നും തന്നോട് കനിവ് കാണിക്കണമെന്നും എസ്‌ഐയോട് ഖാദർ പറഞ്ഞു.

ലോക്ക്ഡൗൻ സമയത്ത് കട തുറക്കാൻ അനുവദിക്കാൻ കഴിയില്ലെന്ന് അറിയിച്ച എസ്‌ഐ മരുന്നിന്റെ കുറിപ്പടി വാങ്ങിയാണ് മടങ്ങിയത്‌.
ഖാദറിന് രണ്ട് ആണ്മക്കൽ ഉണ്ടെന്നും അവർ മറ്റ് വീടുകളിൽ ആണ് തമാസിക്കുന്നതെന്നും; ഈ പ്രായത്തിലും സ്വന്തമായി അധ്വാനിച്ചാണ് തന്റെ ഭക്ഷണത്തിനും മരുന്നിനുമുള്ള വക ഉണ്ടാക്കുന്നതെന്നും വിശദമായ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞ എസ്‌ഐ സ്റ്റേഷൻ ഹൗസ് ഓഫിസർ പി.കെ മനോജ്കുമാറിനോട് വിവരങ്ങൾ ധരിപ്പിച്ചു.

രണ്ട് മാസത്തെ മരുന്നും ലോക്ക്ഡൗൻ കാലവധി കഴിയുന്നതുവരെയുള്ള പലവ്യഞ്ജനവുമായി വാഹനങ്ങൾ കടന്ന് ചെല്ലാത്ത ഖാദറിന്റെ വീട്ടിലേക്ക് ചുമന്നാണ് പി.കെ മനോജ്കുമാറും എസ്.ഐ കെ.ജെ ജിനേഷ്,സിവിൽ പൊലീസ് ഓഫീസർമാരായ ശിഹാബ്,അജിത് തുടങ്ങിയവരുടെ സംഘം എത്തിച്ച് നൽകിയത്.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.