കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ തുടരണമെന്ന് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ തുടരണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. രോഗവ്യാപനവും നിലവിലെ കേസുകളും പരിഗണിച്ചായിരിക്കണം നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കേണ്ടത്. ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് നീക്കാന്‍ പാടില്ല. ഘട്ടം ഘട്ടമായെ നടപ്പാക്കാവൂവെന്ന് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി.

കര്‍ണാടക, തെലുങ്കാന, ഡല്‍ഹി, പഞ്ചാബ്, ചത്തീസ്ഗഢ്, രാജസ്ഥാന്‍ തുടങ്ങി പത്തോളം സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ പിന്‍വലിക്കാനുള്ള സാധ്യതയില്ലെന്ന് വ്യക്തമാക്കിയത്. എന്നാല്‍ കേരളം നാളെ നിലപാട് അറിയിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.

എന്നാല്‍ അന്തര്‍ സംസ്ഥാനങ്ങളിലെ അടക്കമുള്ള യാത്രാ സര്‍വീസുകളും വിദേശ വിമാന സര്‍വീസുകളും അനുവദിക്കരുതെന്നും പത്തോളം സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ നീട്ടുണമോ എന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വെള്ളിയാഴ്ചയ്ക്കു ശേഷമുണ്ടാകും.നിലവിലെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അര്‍ദ്ധരാത്രി അവസാനിക്കുന്നതാണ്.

Comments are closed.