തലപ്പാടി അതിര്‍ത്തിവഴി രോഗികള്‍ക്ക് കര്‍ണാടകയിലേക്ക് പോകാന്‍ അനുമതി

ന്യുഡല്‍ഹി: കാസര്‍ഗോഡ് അതിര്‍ത്തി കര്‍ണാടക അടച്ചതു സംബന്ധിച്ച പ്രശ്നം അവസാനിപ്പിക്കാന്‍ ധാരണയായെന്നു സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്ന് തലപ്പാടി അതിര്‍ത്തിവഴി രോഗികള്‍ക്ക് കര്‍ണാടകയിലേക്ക് പോകാന്‍ അനുമതി നല്‍കും. രോഗികളുമായി വരുന്ന വാഹനങ്ങള്‍ കടത്തിവിടാന്‍ കരാര്‍ ഉണ്ടാക്കി.

കേന്ദ്ര ആരോഗ്യസെക്രട്ടറി കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയാണ് പ്രശ്നത്തില്‍ പരിഹാരം കണ്ടെത്തിയതെന്ന് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതേസമയം അതിര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ ധാരണയായെന്നും കര്‍ണാടകയില്‍ ചികിത്സ തേടുന്ന രോഗികളെ അതിര്‍ത്തിയില്‍ പരിശോധന നടത്തി കടത്തിവിടാന്‍ കര്‍ണാടക ആരോഗ്യ വിദഗ്ധരെ നിയമിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ അറിയിച്ചിരുന്നു.

തുടര്‍ന്ന് അതിര്‍ത്തി തുറന്നുകൊടുക്കുന്നത് കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കര്‍ണാടക നലകിയ അപ്പീല്‍ തീര്‍പ്പാക്കുകയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ കോടതി വിധി വന്നിട്ടും രോഗിയുമായി വന്ന ആംബുലന്‍സ് അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. എന്നാല്‍ കടത്തിവിടാത്തതിനെ തുടര്‍ന്ന് ആംബുലന്‍സ് രോഗിയുമായി തിരിച്ചുപോവുകയായിരുന്നു.

Comments are closed.