യുവാവിനെ പെണ്‍സുഹൃത്തിന്റെ വീടിന് പുറകില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍ : തൃശ്ശൂരില്‍ യുവാവിനെ പെണ്‍സുഹൃത്തിന്റെ വീടിന് പുറകില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ പഴുവില്‍ സ്വദേശി ഷിന്റോ(35)യെയാണ് പുറത്തൂരില്‍ ഇയാളുടെ പെണ്‍സുഹൃത്തിന്റെ വീടിന് പുറകുവശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വര്‍ണ തൊഴിലാളിയാണ് ഷിന്റോ. എന്നാല്‍ വീടിന്റെ പുറകുവശത്ത് സ്ഥാപിച്ചിരിക്കുന്ന മോട്ടോറിന്റെ വയറില്‍നിന്ന് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.

Comments are closed.