വിദേശികളായ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന ഹരിയാനയിലെ അഞ്ചു ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും പൂട്ടി

ന്യൂഡല്‍ഹി: തബ് ലീഗ് ജമാത്ത് മത സമ്മേളനത്തില്‍ പങ്കെടുത്തവരും അവരുമായി ബന്ധപ്പെട്ടവരും ഉള്‍പ്പെടെ ക്വാറന്റൈനിലേക്ക് പോയത് 25,000 പേരാണ്. തുടര്‍ന്ന് സംഘടനയുടെ വിദേശികളായ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന ഹരിയാനയിലെ അഞ്ചു ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും പൂട്ടി. സര്‍ക്കാര്‍ ഉണ്ടാക്കിയ പരിപാടിയില്‍ പങ്കെടുത്തവരുടെ കരിമ്പട്ടികയില്‍ 2,083 ല്‍ 1,750 പേര്‍ വിദേശികളായിരുന്നു.

തിങ്കളാഴ്ച കേന്ദ്രം ഉറപ്പ് വരുത്തിയ 4,067 കേസില്‍ 1,445 പേരും മാര്‍ച്ച് പകുതിയില്‍ തബ് ലീഗ് ജമാത്തില്‍ പങ്കെടുത്തവരാണ്. അതേസമയം വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തുടനീളമായി നടത്തിയ മെഗാ ഓപ്പറേഷനിലൂടെയാണ് തബ് ലീഗില്‍ പങ്കെടുത്തവരേയും അവരുമായി ബന്ധപ്പെട്ടവരേയും കണ്ടെത്തിയത്. ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍ പ്രകാരം ജമാത്ത് സമ്മേളനം ഒഴിവാക്കിയാല്‍ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകാന്‍ 7.1 ദിവസം വേണ്ടി വരുമായിരുന്നു.

എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ രാജ്യം മുഴുവന്‍ സഞ്ചരിച്ചതിനാല്‍ വെറും 4.1 ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഉയരുകയായിരുന്നു. എന്നാല്‍ ക്വാറന്റൈന്‍ സെന്ററുകള്‍ സൃഷ്ടിക്കാനും പ്രവര്‍ത്തനങ്ങള്‍ക്കുമായി ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ ആരോഗ്യ മിഷന്‍ എന്നിവയ്ക്ക് കീഴിലുള്ള ഫണ്ട് ഉപയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് പറഞ്ഞിട്ടുണ്ട്്. മെഡിക്കല്‍ ഉപകരണങ്ങള്‍, രോഗികളുടെ ചികിത്സ എന്നിവയ്ക്ക് എല്ലാമായി 1100 കോടി രൂപ ദേശീയ ആരോഗ്യമിഷന്‍ അനുവദിച്ചു.

Comments are closed.