ഹൈദരാബാദില്‍ ക്ഷുദ്ര പൂജ നടത്തിയ മുന്‍ ബിജെപി നേതാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു

ഹൈദരാബാദ്: ഹൈദരാബാദില്‍ രാംനഗറില്‍ ക്ഷുദ്ര പൂജ നടത്തിയ മുന്‍ ബിജെപി നേതാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. ഞായറാഴച നാരങ്ങ, മഞ്ഞള്‍, കുങ്കുമം, മുട്ട എന്നിവയെല്ലാം വച്ചാണ് പൂജ നടത്തിയത്. പൂജ നടത്തിയ ഇയാള്‍ ഒരു ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിലെ വെള്ളത്തില്‍ പൂജാവസ്തുക്കള്‍ കലര്‍ത്തി.

രവി ചാരിയെന്ന ഇയാള്‍ ഞായറാഴ്ച രാത്രിയില്‍ പൂജ കഴിഞ്ഞ് ഇയാള്‍ ഇത് വെള്ളത്തില്‍ കലര്‍ത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ പിടികൂടി മുഷിറബാദ് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ പിന്നീട് അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേസ് ഫയല്‍ ചെയ്തിരുന്നു.

Comments are closed.