രാജ്യത്ത് സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി

ദില്ലി: രാജ്യത്ത് സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 4100 രൂപയും, പവന് 32800 രൂപയുമാണ് കൂടിയത്. കൊവിഡിനെ തുടര്‍ന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചുളള ആശങ്കകളാണ് ആഗോളവിപണിയില്‍ സ്വര്‍ണവില കൂടാന്‍ കാരണം.

ഡോളറിനെതിരെ 76 എന്ന നിലയിലേക്ക് കടന്നിരുന്ന രൂപ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ച ദിവസം 74 ലേക്ക് മൂല്യം ഉയര്‍ന്നെങ്കിലും പിന്നീട് രൂപയുടെ മൂല്യം 75.91 ലേക്ക് ഇടിഞ്ഞിരുന്നു. അപകടസാധ്യത കൂടുതലുളള അസറ്റ് ക്ലാസുകളില്‍ നിന്ന് നിക്ഷേപകര്‍ ഡോളര്‍, സ്വര്‍ണം തുടങ്ങിയ സുരക്ഷിത താവളങ്ങളിലേക്ക് മാറുകയാണെന്ന് കൊട്ടക് സെക്യൂരിറ്റീസിലെ അനലിസ്റ്റ് ശ്രീകാന്ത് ചൗഹാന്‍ വ്യക്തമാക്കി.

Comments are closed.