കൊറോണയെത്തുടര്‍ന്ന് തൊഴിലില്ലായ്മാ നിരക്ക് 30.9 ശതമാനമായി ഉയര്‍ത്തിയെന്ന് കണക്ക്

ദില്ലി: കൊറോണയെത്തുടര്‍ന്ന് തൊഴിലില്ലായ്മാ നിരക്ക് 30.9 ശതമാനമായി ഉയര്‍ത്തിയെന്ന് തൊഴില്‍ ഡാറ്റ സൂചിപ്പിക്കുന്നു. തുടര്‍ന്ന് മൊത്ത തൊഴിലില്ലായ്മ 23.4 ശതമാനമായി ഉയര്‍ന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി പ്രതിവാര ട്രാക്കര്‍ സര്‍വേ അടിസ്ഥാനമാക്കിയുള്ള കണക്കുകളിലാണ് ഇത്രയും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് കണ്ടെത്തിയത്.

ഏപ്രില്‍ 5 ന് അവസാനിച്ച ആഴ്ചയിലെ ഏറ്റവും പുതിയ ഡാറ്റ തിങ്കളാഴ്ച വൈകുന്നേരം പുറത്തിറങ്ങി. തൊഴിലില്ലായ്മയെക്കുറിച്ചുള്ള സിഎംഐഇയുടെ എസ്റ്റിമേറ്റ് മാര്‍ച്ച് പകുതിയില്‍ 8.4 ശതമാനത്തില്‍ നിന്ന് നിലവിലെ 23 ശതമാനമായി കൂടി.

അതേസമയം ലോക്ക് ഡൗണിന്റെ രണ്ടാഴ്ചയ്ക്കുള്ളില്‍ ഏകദേശം 50 ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കാമെന്നും ചിലരെ ഇപ്പോള്‍ നാട്ടിലേക്ക് അയച്ചിരിക്കാമെന്നതിനാല്‍, യഥാര്‍ത്ഥ തൊഴിലില്ലായ്മയുടെ വ്യാപ്തി ഇതിലും കൂടുതലായിരിക്കാം, കുറച്ച് കഴിഞ്ഞ് ഇത് നമ്മുടെ കണക്കുകളില്‍ കാണിച്ചേക്കാമെന്നും കണക്കെടുപ്പിന്റെ അടിസ്ഥാനത്തില്‍, ഇന്ത്യയുടെ മുന്‍ ചീഫ് സ്റ്റാറ്റിസ്റ്റിസ്റ്റ് പ്രണബ് സെന്‍ വ്യക്തമാക്കി. കൂടാതെ ഇന്ത്യയിലെ തൊഴിലില്ലായ്മയെക്കുറിച്ചുളള വിശ്വസനീയമായ, ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ലെന്നും അദ്ദേഹം അറിയിച്ചു.

Comments are closed.