വിവോയുടെ പുതിയ സ്മാര്‍ട്‌ഫോണായ വിവോ Y50 പുറത്തിറക്കി

ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ സ്മാർട്ഫോണായ വിവോ Y50 ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്. കംബോഡിയയിൽ പുറത്തിറങ്ങിയ ഹാൻഡ്‌സെറ്റിന്റെ 8 ജിബി + 128 ജിബി യൂണിറ്റിന്റെ പ്രീ-ബുക്കിങ്ങും ഇപ്പോൾ നടക്കുന്നുണ്ട്. ഏപ്രിൽ 11 വരെ പ്രീ-ബുക്കിങ് നടക്കുമെന്നാണ് വിവോ കംബോഡിയയയുടെ ഫേസ്‌ബുക്ക് പേജിൽ പറയുന്നത്. വിവോ Y50 ഫോണിന് ഏകദേശം 18,950 രൂപയാണ് വില വരുന്നത്.

സ്റ്റാറി ബ്ലാക്ക്, ഐറിസ് ബ്ലൂ എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്. മറ്റ് വിപണികളിൽ ഈ സ്മാർട്ട്ഫോൺ എപ്പോൾ മുതൽ ലഭ്യമാവും എന്ന കാര്യം വിവോ ഇതുവരെ അറിയിച്ചിട്ടില്ല. 6.53-ഇഞ്ചുള്ള ഫുൾ HD+ ഡിസ്പ്ലേ ആണ് വിവോ Y50 സ്മാർട്ട്ഫോണിന്റേത്.

ഹോൾ-പഞ്ച് ഡിസൈനുള്ള ഹാൻഡ്‌സെറ്റ് 8 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്‌ഷനിൽ മാത്രമേ ലഭിക്കുകയുള്ളൂ. റിയർ പാനലിൽ ക്വാഡ് ക്യാമറ സംവിധാനത്തിന് അടുത്തായി ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

പുതിയ വിവോ Y50 ഫോണിൽ ഏത് പ്രൊസസർ ആണ് നൽകിയിരിക്കുന്നത് എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. എങ്കിലും സ്മാർട്ട്ഫോണിന് ശക്തി പകരുന്നത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 665 SoC ആണ് എന്നാണ് ടിപ്സ്റ്ററായ സുധാൻഷു അംബോർ പറയുന്നത്.

13-മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, ഒരു 8-മെഗാപിക്സൽ വൈഡ്-ആംഗിൾ ഷൂട്ടർ, 2-മെഗാപിക്സലിന്റെ പോർട്രൈറ്റ് ഷൂട്ടർ, 2-മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ അടങ്ങുന്നതാണ് ഫോണിന്റെ ക്വാഡ് ക്യാമറ സംവിധാനം. ഈ ഫോൺ ഉപയോഗിച്ച് 1080p വീഡിയോകൾ റെക്കോർഡുചെയ്യുവാൻ കഴിയില്ല.

ഡിസ്‌പ്ലേയിലെ ഹോൾ പഞ്ചിലാണ് സെൽഫി ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. വലിയ ബാറ്ററി ശേഷി വാഗ്ദാനം ചെയ്യുന്നത് ബജറ്റ് ഫോണുകളിൽ നിർബന്ധിത സവിശേഷതയാണെന്ന് തോന്നുന്നു. അതിനാൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് വിവോ Y50 സ്മാർട്ഫോണിലുള്ളത്.

കണക്ടിവിറ്റി ഫീച്ചറുകൾ ഉൾപ്പെടെ ഫോണിനെക്കുറിച്ചുള്ള പല വിവരങ്ങളും കമ്പനി ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. കൂടാതെ, ഉപയോക്താക്കൾക്ക് ഈ ഫോണിൽ വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി പോർട്ട് തുടങ്ങിയ സവിശേഷതകളും ലഭിക്കുന്നതാണ്.

Comments are closed.