യമഹ തങ്ങളുടെ FZ25-ന്റെ പരിഷ്‌ക്കരിച്ച ബിഎസ്-VI പതിപ്പ് വിപണിയില്‍ എത്തിക്കും

യമഹ തങ്ങളുടെ ക്വാർട്ടർ ലിറ്റർ മോഡലായ FZ25-ന്റെ പരിഷ്ക്കരിച്ച ബിഎസ്-VI പതിപ്പ് വിപണിയിൽ പുറത്തിറത്താൻ ഒരുങ്ങുകയാണ്. FZ25, FZS25 എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായിരിക്കും മോട്ടോർസൈക്കിൾ വിൽപ്പനക്ക് എത്തുക.

എൽഇഡി ഡിആർഎല്ലിനൊപ്പം പുതുക്കിയ ബൈ-ഫങ്ഷണൽ എൽഇഡി ഹെഡ്‌ലൈറ്റാണ് യമഹ FZ25-ന്റെ പ്രധാന ആകർഷണം. പുതിയ ഹെഡ്‌ലൈറ്റ് സജ്ജീകരണത്തിന് ഷാർപ്പ് രൂപകൽപ്പനയാണ് ഉണ്ടാവുക. ഇത് ബൈക്കിന്റെ മൊത്തത്തിലുള്ള വിഷ്വൽ അപ്പീലിന് കൂടുതൽ കായികക്ഷമതയും ആക്രമണാത്മകതയും നൽകുന്നു.

ഒരു എഞ്ചിൻ കൗൾ, മൾട്ടി-ഫംഗ്ഷൻ നെഗറ്റീവ് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൈഡ്-സ്റ്റാൻഡ് കട്ട്-ഓഫ് സ്വിച്ച് സുരക്ഷാ സവിശേഷത എന്നിവയും യമഹ ബി‌എസ്-VI FZ25-ൽ വാഗ്‌ദാനം ചെയ്യും. മെറ്റാലിക് ബ്ലാക്ക്, റേസിംഗ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ പുതിയ മോഡൽ തെരഞ്ഞെടുക്കാം.

FZ25 ശ്രേണിയിൽ പുതുതായി കൂട്ടിച്ചേർക്കുന്ന മോഡലായിരിക്കും FZS25. എൻട്രി ലെവൽ FZ, FZS വകഭേദങ്ങൾ പോലെതന്നെയാണ് ഇവയും. സ്റ്റൈലിംഗിന്റെ കാര്യത്തിൽ രണ്ട് പതിപ്പുകളും സമാനമായിരിക്കും. രണ്ടാമത്തേതിന് അധിക സവിശേഷതകൾ ഉണ്ടാകും എന്നുമാത്രം. ഒരു ജോഡി നക്കിൾ ഗാർഡുകളും നീളമുള്ള വൈസറുമാണ് പ്രധാന മാറ്റം.

കൂടാതെ പ്രത്യേകമായ കളർ സ്കീമുകളിലും FZS25 ലഭ്യമാകും. ഗോൾഡൻ അലോയ് വീലുകളുള്ള ഡാർക്ക് സിയാൻ, ഡാർക്ക് ബ്ലൂ, ബ്ലാക്ക് അലോയ് വീലുകളുള്ള മെറ്റാലിക് വൈറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പുതുക്കിയ ബി‌എസ്-VI 249 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് 2-വാൽവ് SOHC ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ 8,000 rpm-ൽ പരമാവധി 20.8 കരുത്തും 6,000 rpm-ൽ 20.1 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Comments are closed.