സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാല് പേര്‍ കാസര്‍കോട്, 3 പേര്‍ കണ്ണൂര്‍, കൊല്ലം, മലപ്പുറം എന്നിങ്ങനെയാണ്. ആകെ 336 പേര്‍ക്കാണ് രോഗബാധയുണ്ടായത്. വിദേശത്ത് നിന്ന് വന്നവര്‍ നാലുപേര്‍, നിസാമുദ്ദീന്‍ ചടങ്ങില്‍ പങ്കെടുത്തത് രണ്ടുപേര്‍, സമ്പര്‍ക്കം മുഖേന വൈറസ് ബാധിച്ച മൂന്നുപേരായിരുന്നു. അതേസമയം ഇന്ന് പരിശോധനയ്ക്ക് സ്രവം നല്‍കിയതില്‍ 12 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവ് ആയി.

കണ്ണൂര്‍ 5, എറണാകുളം നാല്, തിരുവനന്തപുരം, ആലപ്പുഴ, കാസര്‍കോട് ഓരോന്ന് വീതം സാമ്പിളുകളാണ് നെഗറ്റീവ് ഫലം ലഭിച്ചത്. ആകെ സംസ്ഥാനത്ത് 263 പേര്‍ ചികിത്സയിലുണ്ട്, സംസ്ഥാനത്ത് ആകെ1,46,686 പേര്‍ നിരീക്ഷണത്തിലുമുണ്ട്. ഇതില്‍ 1,45,934 പേര്‍ വീടുകളില്‍, ആശുപത്രികളില്‍ 752 പേര്‍. എന്നാല്‍ ഇന്നുമാത്രം 131 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11,232 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. 10,250 എണ്ണത്തില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

Comments are closed.