ഗുജറാത്തില്‍ 14 മാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗരില്‍ 14 മാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം തമിഴ്‌നാട്ടില്‍ ഇന്ന് വെല്ലൂര്‍ സിഎംസിയില്‍ ചികിത്സയിലായിരുന്ന 45 കാരനും കൊവിഡില്‍ മരിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് മരണം 8 ആയി. എന്നാല്‍ എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍ മഹാരാഷ്ട്രയില്‍ നാല് ദിവസവും തുടര്‍ച്ചയായി നൂറിലേറെ പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 12 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരണ സംഖ്യ 64 ആയി. അതേസമയം 55 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ജോലിക്ക് വരരുതെന്ന് മുംബൈ കോര്‍പ്പേറഷന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയവരില്‍ തിരിച്ചറിഞ്ഞവരിലെ 70 പേര്‍ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം സ്വകാര്യ ആശുപത്രികളില്‍ രോഗബാധിതരായ മലയാളി നഴ്‌സുമാരില്‍ ഭൂരിഭാഗംപേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Comments are closed.